കടിച്ച മൂർഖൻ പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ആശുപത്രിയിലേക്ക് നടന്ന് യുവാവ്. കർണാടകയിലെ കമ്പിളി താലൂക്കിലെ ബല്ലാരിയിലാണ് സംഭവം. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കടപ്പ എന്ന 30 വയസുകാരനാണ് പാമ്പിനെ കയ്യിൽ പിടിച്ച് ആശുപത്രിയിലേക്ക് യാത്ര തിരിച്ചത്.

തന്റെ കൃഷിയിടത്ത് ജോലി ചെയ്യുമ്പോഴാണ് പാമ്പ് കടിക്കുന്നത്. കടിച്ച് പാമ്പിനെ കയ്യോടെ തന്നെ പിടികൂടി. പിന്നീട് സുഹൃത്തിന്റെ ബൈക്കിലേറി ആശുപത്രിയിലേക്ക്. ഈ സമയം പാമ്പിനെ കയ്യിൽ മുറുകെ പിടിച്ചിരുന്നു. ആശുപത്രിയിലെത്തിയ യുവാവ് പാമ്പിനെ കാണിക്കുകയും കൃത്യമായ ചികിൽസ നേടുകയും ചെയ്തു. ഐസിയുവിൽ പ്രവേശിച്ച കടപ്പ അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ പറഞ്ഞു. വിഡിയോ കാണാം.