ന്യൂയോർക്ക് ∙ ബോളിവുഡ് നടൻ ഋതിക് റോഷനോടു കടുത്ത ആരാധന പ്രകടിപ്പിച്ചിരുന്ന ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദിനേശ്വർ ബുധിദത്ത് എന്ന മുപ്പത്തിമൂന്നുകാരനാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും ഫ്ലാറ്റിന്റെ താക്കോൽ പൂച്ചട്ടിയ്ക്കടിയിൽ വച്ചിട്ടുണ്ടെന്നും ഇയാൾ ഭാര്യയുടെ സഹോദരിക്ക് ഫോണിൽ സന്ദേശമയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഭാര്യയുടെ മ‍ൃതദേഹത്തിനു സമീപം തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇവർ വിവാഹിതരായത്.

ഋതിക് റോഷനോടു കടുത്ത ആരാധനയായിരുന്നു ഡോണെയ്ക്ക്. ഋതിക് റോഷൻ അഭിനയിക്കുന്ന സിനിമയോ ഗാനമോ ഭാര്യ കാണുന്നതിൽ അസൂയാലുവായിരുന്ന ഇയാൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹത്തിനു രണ്ടാഴ്ചയ്ക്കു ശേഷം ഇയാൾ ഭാര്യയെ കയ്യേറ്റം ചെയ്തിരുന്നു. ഭാര്യയെ മർദിച്ചതിന് ഓഗസ്റ്റിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയും തുടർന്ന് ഡോണെയ്ക്ക് കോടതി സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. ഇയാൾ തുടർച്ചയായി മർദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി സുഹൃത്തുക്കളോട് ഡോണെ പറഞ്ഞിരുന്നു.

ഇയാളുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതിനെ തുടർന്ന് മാറിതാമസിക്കാൻ ഡോണെ തയാറെടുത്തെങ്കിലും നിർബന്ധത്തിനു വഴങ്ങി അവിടെ തുടരുകയായിരുന്നു. പിന്നാലെയാണ് ദാരുണമായ സംഭവം.