ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഫ്ലാമർ ബെക്വിറി എന്ന സ്വീഡിഷ് പൗരൻ ആണ് സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റർസീ ചർച്ച് റോഡിൽ ഇന്നലെ രാത്രി ഏകദേശം ഒൻപതു മണിയോടെ കൊല്ലപ്പെട്ടത്. പലതവണ വെടിയുതിർക്കുന്ന ശബ്ദത്തോടൊപ്പം ഒരു സ്ത്രീ സഹായത്തിനായി നിലനിലവിളിക്കുന്നതായും അയൽക്കാർ കേട്ടതായി പോലീസ് പറഞ്ഞു. യുവാവിന്റെ ഭീതിജനകമായ മരണം നേരിട്ട് കണ്ട കുടുംബാംഗങ്ങൾ അങ്ങേയറ്റം ഭയന്നതായി മെറ്റ് പോലീസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. 36 വയസ്സുകാരനായ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി എമർജൻസി സർവീസ് അറിയിച്ചു. പരേതന് ഭാര്യയും ഒരു കുട്ടിയുമാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട ബെക്വിറി, റിയൽ ഹൗസ് വൈഫ് ഓഫ് ചെഷയർ സ്റ്റാറായ മിസ് ബെക്വിറിയുടെ സഹോദരനാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർച്ചയായി താൻ എട്ടോ പത്തോ വെടിയൊച്ചകൾ കേട്ടിരുന്നു എന്ന് അയൽക്കാരിയായ വിറ്റോറിയ അമറ്റി (60) പൊലീസിനോട് പറഞ്ഞു. അതിനുശേഷം മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നിലവിളിക്കുന്ന ശബ്ദവും കേട്ടു. പുറത്തിറങ്ങിയപ്പോഴാണ് അത് എന്റെ അയൽക്കാരൻ ആണെന്ന് മനസ്സിലായത്. വീടിന്റെ പ്രവേശനകവാടത്തിലായി രക്തത്തിൽ മുങ്ങി കുളിച്ച് കിടക്കുകയായിരുന്നു അദ്ദേഹം അപ്പോൾ. താൻ ഓടി ചെല്ലുമ്പോൾ അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും അവർ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അതിദാരുണമായി നിലവിളിക്കുന്നുണ്ടായിരുന്നു. നേഴ്സിനെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ ബെക്വിറിയെ മുറിവിൽ മർദ്ദം ചെലുത്തി രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ക്രിസ്മസ് ഈവിൽ കുടുംബത്തിന് മുന്നിൽ വച്ച് നടന്ന ഈ ദാരുണമായ കൊലപാതകത്തിന്റെ അന്വേഷണം ആദ്യഘട്ടത്തിൽ ആണെന്നും എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നും ഡിക്ടറ്റീവ് ചീഫ് ഇൻസ്പെക്ടറായ ജെമി സ്റ്റീവൻസൺ പറഞ്ഞു. സ്പെഷ്യൽ ഓഫീസർമാർ കുടുംബത്തിന് സകല പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീടിന് ഏതാനും വാര അകലെ വെച്ചാണ് ഈ കൊലപാതകം നടന്നത്. 2019 ൽ ലണ്ടനിൽ അരങ്ങേറുന്ന 135 മത്തെ നരഹത്യ ആണ് ഇത്.