ഭക്ഷണം പാകം ചെയ്തത് ഇഷ്ടമായില്ലെന്ന് പരാതി പറഞ്ഞ സഹതാമസക്കാരനെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു. ബഹ്‌റൈന്‍ സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ ഇന്ത്യക്കാരനെ അറസ്റ്റുചെയ്തു. പാകം ചെയ്ത ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞതും കുറച്ച് ഭക്ഷണം മാത്രം ഉണ്ടാക്കിയത് ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണം.

സല്‍മാനിയയിലെ ഒരു ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് ഓഗസ്റ്റ് 24നാണ് സംഭവമുണ്ടായത്. ഓഗസ്റ്റ് 23ന് രാത്രി എട്ടുമണിക്ക് ഇന്ത്യക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണം നല്ലതല്ലെന്നും വീണ്ടുമുണ്ടാക്കണമെന്നും സഹതാമസക്കാരന്‍ ആവശ്യപ്പെട്ടു. തയ്യാറായില്ലെങ്കില്‍ താമസസ്ഥലത്തിന് വെളിയില്‍ കൊണ്ടുപോയി, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമിക്കുമെന്ന് ഭീഷണിയും മുഴക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിന്നാലെ പിറ്റേന്ന് ഇന്ത്യക്കാരന്‍ സഹതാമസക്കാരനെ കുത്തിക്കൊല്ലുകയായിരുന്നു. അതേസമയം സഹതാമസക്കാരന്റെ സുഹൃത്തുക്കള്‍ ലേബര്‍ ക്യാമ്പിന് പുറത്തുവെച്ച് തന്നെ ആക്രമിച്ചതിനാലാണ് സഹതാമസക്കാരന്റെ നെഞ്ചില്‍ കുത്തിയതെന്നാണ് പ്രതിയായ ഇന്ത്യക്കാരന്‍ പറയുന്നത്.

കൃത്യം നടത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിനുള്ളില്‍ വെച്ചാണ് പോലീസിന്റെ പിടിയിലായത്. സംഭവം നടന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാള്‍ അറസ്റ്റിലായി. അതേസമയം കേസില്‍ വിചാരണ തുടരുന്നത് ഞായറാഴ്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തല്ല കൃത്യം നടത്തിയതെന്ന് ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞു.