സ്കൂളിൽ പോകാൻ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമ്മയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച മകൻ കുറ്റക്കാരനെന്ന് കോടതി. അമേരിക്കയിലെ ഹവായിയിലെ ഹോണോലുലുവിലാണ് സംഭവം. 2016 സെപ്തംബറില്‍ അപ്പാർട്ട്മെന്റിൽ വെച്ചാണ് ലിയു യുൻ ഗോങ് എന്ന സ്ത്രീയെ മകൻ യു വെയ് ഗോങ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവെയ്ക്ക് 30 വര്‍ഷം തടവാണ് കോടതി വിധിച്ചത്.
2017ൽ യു വെയ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിയുവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയും മറ്റ് ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വെച്ചിരുന്നത്.
തന്നെ സ്കളിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യുവെയ് മൊഴി നൽകിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് മൊഴി നൽകി.
Leave a Reply