മാനസയുടെ മരണവാർത്ത കേട്ട നടുക്കം വിട്ടു മാറിയിട്ടില്ല, ജില്ലയ്ക്കാകെ. നാറാത്ത് പ്രദേശവും മേലൂർ പ്രദേശവും ഒരുപോലെ ഞെട്ടലിലാണ്. നാറാത്ത് രണ്ടാം മൈലിലുള്ള മാനസയുടെ വീടിനു സമീപത്തെ 4 വീടുകളും അടുത്ത ബന്ധുക്കളുടേതാണ്. മാനസയുടെ അച്ഛൻ മാധവന്റെ സഹോദരൻമാരായ ഭാസ്കരൻ, വിജയൻ, കൃഷ്ണൻ, പ്രഭാകരൻ എന്നിവരെല്ലാം അടുത്തടുത്താണു താമസിക്കുന്നത്. സഹോദരി ലീലയും നാറാത്തു തന്നെയാണു താമസം.

മാനസയുടെ അമ്മ വീട്ടുകാർ പുതിയതെരുവിലാണ്. അവധിക്കു നാട്ടിലെത്തിയാൽ പകുതി ദിവസവും മാനസ പുതിയതെരുവിലെ വീട്ടിലുണ്ടാകും. അമ്മാവൻമാരുമായി നല്ല അടുപ്പമാണുള്ളത്. മാനസയുടെ മരണവിവരം ടിവിയിലൂടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കളെല്ലാം ഓടിയെത്തി. നാട്ടുകാരും വീടിനു ചുറ്റും ഓടിക്കൂടി. മൂന്നാഴ്ചയ്ക്കു മുൻപ് അവധിക്കു വീട്ടിലെത്തിയ കണ്ട മാനസ മരിച്ചെന്നു വിശ്വസിക്കാൻ നാട്ടുകാർക്കുപോലും കഴിയുന്നില്ല. മാധവന്റെ സഹോദരനടക്കമുള്ള ബന്ധുക്കൾ കോതമംഗലത്തേക്കു പുറപ്പെട്ടു. മയ്യിൽ സിഐ പി.ആർ.മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മാനസയുടെ വീട്ടിലെത്തി.

കോതമംഗലത്ത് പെൺകുട്ടിയെ വെടി വെച്ചു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്ത യുവാവ് മേലൂർ സ്വദേശിയാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് കേട്ടത്. ഇന്നലെ വൈകിട്ട് 6 ഓടെയാണ് യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസ് മേലൂരിൽ എത്തുന്നത്. യുവാവിന്റെ പേര് പൊലീസ് അറിയിച്ചെങ്കിലും ആദ്യം ആർക്കും മനസ്സിലായില്ല. സുഹൃത്ത് ബന്ധങ്ങളൊന്നും അധികമില്ല. ഇതിനിടെ കൃത്യമായ മേൽവിലാസം ലഭിച്ച പൊലീസ് സ്ഥലത്തെ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടു. തുടർന്നാണു പഞ്ചായത്ത് അംഗം കെ.നാരായണൻ അടക്കമുള്ള പൊതുപ്രവർത്തകരുമായി പൊലീസ് മേലൂർ വടക്ക് ബസ് സ്റ്റോപ്പ് പരിസരത്ത് എത്തിയത്.

നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നാടാകെ അറിഞ്ഞിട്ടും രഖിലിന്റെ വീട്ടിൽ രാത്രി വരെ ആരും ഒന്നും അറിഞ്ഞില്ല. രഖിലിന്റെ അച്ഛൻ രഘൂത്തമനും അമ്മ രജിതയും വീട്ടിൽ‌ ഉണ്ടായിരുന്നെങ്കിലും കുറച്ചു നാളുകളായി ടിവി കേടായിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞിരുന്നില്ല.

സംഭവം അറിഞ്ഞ് വീടിന്റെ അകലെ മാറി ആളുകളും പൊലീസും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമെല്ലാം എത്തിയെങ്കിലും അവരും വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലാത്തതിനാൽ വീട്ടിൽ കയറാൻ മടിച്ചു നിന്നു. പഞ്ചായത്ത് അംഗത്തെ വീട്ടിലേക്കു പറഞ്ഞയച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലെന്നു വ്യക്തമായത്. ഒടുവിൽ രാത്രി 7.30ന് ആണ് പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞതും രഘുത്തമൻ ഒന്നും പറയാനാകാാതെ ഇരുന്നു പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നെ നിലവിളിയായി. രണ്ട് ദിവസം മുൻപ് രഖിൽ വീട്ടിൽ വന്നിരുന്നുവെന്നും എറണാകുളത്ത് ഇന്റർവ്യൂവിനു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നു പോയതെന്നും രഘൂത്തമൻ കണ്ണീരോടെ പറഞ്ഞു. രഖിൽ കണ്ണൂരിൽ ഇന്റീരിയർ ഡിസൈനിങ് ജോലി ചെയ്തിരുന്നു. രഖിലിനു മേലൂരിൽ സുഹൃത്തുക്കളൊന്നും ഇല്ല. മേലൂരിൽ എത്തിയാൽ വീട്ടിൽ തന്നെ ഇരിക്കും. അധികം ആരോടും സംസാരിക്കില്ല.കണ്ണൂർ പള്ളിയാംമൂല സ്വദേശികളായ രഘൂത്തമന്റെ കുടുംബം ചെമ്മീൻ കൃഷി നടത്തുന്നതിനായാണ് 25 വർഷങ്ങൾക്കു മുൻപ് മേലൂരിലെത്തി വീടുവച്ചു താമസമാക്കിയത്.

രഖിൽ അധികവും പള്ളിയാംമൂലയിൽ അച്ഛന്റെ സഹോദരിമാർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മേലൂരിലെ വീട്ടിലും എത്താറുണ്ടായിരുന്നു. ബെംഗളൂരുവിൽ എംബിഎ കഴിഞ്ഞ രഖിൽ പിന്നീട് ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്കു മാറിയെന്നാണു നാട്ടുകാർക്കുള്ള വിവരം. ഇപ്പോൾ എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുകയാണെന്നാണു നാട്ടുകാർ കരുതിയിരുന്നത്. നാട്ടുകാരുമായി രാഖിലിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല.

രണ്ടു ജീവനെടുത്ത വെടിയൊച്ചകളുടെ നടുക്കത്തിലാണു നെല്ലിക്കുഴി. ദുരന്ത വാർത്ത അറിഞ്ഞു നാട്ടുകാർ നെല്ലിക്കുഴിയിലെ വീട്ടിലേക്കും കോതമംഗലത്തെ ആശുപത്രിയിലേക്കും എത്തി. എന്താണു സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസ്സിലായില്ല. കണ്ണൂർ സ്വദേശികളായ രണ്ടു പേർ വെടിയേറ്റു മരിച്ചുവെന്നായിരുന്നു ആദ്യം നാട്ടിൽ പ്രചരിച്ച വാർത്ത.

വനിതാ ഡോക്ടറെ വെടിവച്ചു കൊന്നു യുവാവ് സ്വയം ജീവനൊടുക്കി എന്ന വ്യക്തമായതോടെ ഇതിനു പിന്നിലെ കാരണം അറിയാനായി തിടുക്കം. എന്നാൽ മാനസയുടെ കൂടെ ഉണ്ടായിരുന്ന യുവതികളെ പൊലീസ് എത്തിയ ഉടൻ തന്നെ നാട്ടുകാർക്കും മാധ്യമങ്ങൾക്കു മുന്നിലും എത്തിക്കാതെ മാറ്റിയിരുന്നു. ഇതോടെ കൊലപാതക കാരണം എന്താണെന്നു വ്യക്തമാകാതെ ഊഹാപോഹങ്ങളും പ്രചരിച്ചു. പൊലീസിൽ നിന്നു വ്യക്തമായ മറുപടികളൊന്നും ലഭിച്ചില്ല.രാത്രി വൈകിയും കൊലപാതകം നടന്ന കെട്ടിടത്തിലും രഖിൽ താമസിച്ചിരുന്ന വീട്ടിലും ആശുപത്രിയിലും ജനങ്ങൾ എത്തിക്കൊണ്ടിരുന്നു.

മകളുടെ വിയോഗം അറിയാതെ അച്ഛൻ മാധവൻ കർമനിരതനായി നിന്നതു രണ്ടു മണിക്കൂറിലേറെ. കൊയിലി ആശുപത്രിക്കു സമീപം ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മാധവൻ. അമ്മ ടിവിയിൽ വാർത്ത കണ്ടതോടെ കരഞ്ഞു തളർന്ന് അവശയായിരുന്നു. ബന്ധുക്കൾ മാധവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 5.30 വരെ ഗതാഗത നിയന്ത്രണത്തിലായിരുന്ന മാധവനെ പൊലീസ് ഉദ്യോഗസ്ഥരാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. പാർവണം വീട്ടിൽ നിന്ന് നിലയ്ക്കാതെ ഉയരുകയാണു നിലവിളികൾ.