മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികളും, ജെയിംസ് ജോസിനായുള്ള സ്റ്റെംസെല്‍ ക്യാമ്പും നാളെ (ശനി) നടക്കും. സെയില്‍മൂര്‍ കമ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. റവ.ഡോ ലോനപ്പന്‍ അറങ്ങാശേരി ദിവ്യബലിയില്‍ കാര്‍മ്മികനാകും. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജെയ്സണ്‍ ജോബ്, റവ.ഡോ ലോനപ്പന്‍ അറങ്ങാശേരി എന്നിവര്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കുന്നതോടെ കലാപരിപാടികള്‍ക്കും ഗാനമേളക്കും തുടക്കമാകും.

ഇതേസമയം ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച ജെയിംസ് ജോസിനായി ഉപഹാറിന്റെ നേതൃത്വത്തില്‍ സ്‌റ്റൈംസെല്‍ കാമ്പയിനും നടക്കും. നിങ്ങള്‍ മാഞ്ചെസ്റ്ററിലോ പരിസരപ്രദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കില്‍ ദയവായി വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയുള്ള സമയങ്ങളില്‍ എപ്പോഴെങ്കിലും ഇവിടെത്തി രണ്ടു മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന സ്വാബ് ശേഖരണത്തില്‍ പങ്കാളികള്‍ ആകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഓള്‍ഡാം ബെന്നിയുടെ നേതൃത്വത്തിലുള്ള ഗായകരാണ് പരിപാടിയില്‍ സംഗീതവിരുന്ന് ഒരുക്കുക. വിവിധങ്ങളായ പരിപാടികളെ തുടര്‍ന്ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും. സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തും. ഈസ്റ്റര്‍ ആഘോഷപരിപാടിയിലും ജെയിംസ് ജോസിനായുള്ള സ്റ്റെംസെല്‍ കാമ്പയിനും പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എസ്സിക്യൂട്ടിവ് കമ്മറ്റി സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേദിയുടെ വിലാസം

Sale moor community hall
Norris road
Sale
M33 2TN.