മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കടുത്ത നടപടിയെടുത്ത് യുവേഫ. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചെന്ന കാരണം ചൂണ്ടികാട്ടി അടുത്ത 2 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ അവരെ വിലക്കി. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചതിനുള്ള ശിക്ഷയായി വിലക്ക് ലഭിച്ചത് കൂടാതെ 30 മില്യണ്‍ യൂറോ പിഴയും സിറ്റി അടക്കേണ്ടി വരും.
യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളില്‍ കടുത്ത ലംഘനമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത് എന്നാണ് യുവേഫ കണ്ടെത്തിയത്. കൂടാതെ ഇക്കാര്യത്തില്‍ യുവഫയെ തെറ്റ് ധരിപ്പിക്കാനും സിറ്റി ശ്രമിച്ചു. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് എതിരായ റൗണ്ട് 16 മത്സരത്തിന് സിറ്റി തയ്യാറെടുക്കെയാണ് യുവേഫയുടെ നടപടി. ഈ സീസണില്‍ സിറ്റിക്ക് ഭീഷണി ഇല്ലെങ്കിലും അത് ടീമിന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും എന്നത് കണ്ട് അറിയേണ്ടി വരും. തുടക്കം മുതല്‍ മുന്‍വിധിയോടെയുള്ള നടപടിയാണ് യുവേഫ സ്വീകരിച്ചതെന്നും ഈ നടപടി തെറ്റായിട്ടുള്ളതാണെന്നും മാഞ്ചസ്റ്റര്‍ സിറ്റി പ്രസ്താവനയില്‍ ആരോപിച്ചു, ഈ തീരുമാനത്തില്‍ ക്ലബ് നിരാശനാണെന്നും എന്നാല്‍ നിരോധനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും സിഎഎസില്‍ ”എത്രയും വേഗം പിഴ ഈടാക്കുമെന്നും” സിറ്റി അറിയിച്ചു.
ക്ലബ് അവരുടെ വരുമാനം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ അവ വ്യാജമെന്ന് യുവേഫ കണ്ടെത്തുകയായിരുന്നു. ജര്‍മ്മന്‍ മാസികയായ ഡെര്‍ സ്പീഗല്‍ 2018 നവംബറില്‍ പ്രസിദ്ധീകരിച്ച ”ചോര്‍ന്ന” ഇമെയിലുകളും രേഖകളും എന്ന പ്രസിദ്ധീകരണത്തെ തുടര്‍ന്നുള്ള അന്വേഷണണത്തിലാണ് ക്ലബ് കുറ്റക്കാരായി കണ്ടെത്തിയത്. അന്വേഷണത്തില്‍ ക്ലബ് ഉടമ അബുദാബി ഭരണകുടുംബത്തിലെ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 67.5 മില്യണ്‍ ഡോളര്‍ ക്ലബിന് വാര്‍ഷിക ധനസഹായമാണ് നല്‍കുന്നത്. എയര്‍ലൈന്‍, ഇത്തിഹാദ്. ചോര്‍ന്ന ഇമെയിലുകളിലൊന്ന്, 2015-16 ലെ സ്‌പോണ്‍സര്‍ഷിപ്പിന്റെ 8 മില്യണ്‍ ഡോളര്‍ മാത്രമാണ് ഇത്തിഹാദ് നേരിട്ട് ധനസഹായം നല്‍കിയതെന്നും ബാക്കിയുള്ളവ സിറ്റിയുടെ ഉടമസ്ഥതയ്ക്കായി മന്‍സൂറിന്റെ സ്വന്തം കമ്പനിയായ അബുദാബി യുണൈറ്റഡ് ഗ്രൂപ്പില്‍ നിന്ന് വരുന്നതാണെന്നുമാണ് കണ്ടെത്തല്‍.
Leave a Reply