നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും വലിയ ദക്ഷിണേഷ്യന്‍ കലാ സാംസ്‌കാരിക സംഗമമായ മാഞ്ചസ്റ്റര്‍ മെഗാ മേളയിലെ പരിപാടികള്‍ കണ്ട കാണികള്‍ക്ക് തോന്നിയ ഒരു ചോദ്യമായിരുന്നു ഇത്.

കഴിഞ്ഞ പതിമൂന്ന് വര്‍ഷവും കാഴ്ചക്കാരായി എത്തിയിരുന്ന മലയാളികള്‍ ഇത്തവണ കാഴ്ചക്കാരെ കയ്യിലെടുത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളികള്‍ മേളയുടെ ഭാഗമായപ്പോള്‍ ”Zee tv mega mela” കൂടുതല്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെ സംഗമ ഭൂമിയായി ശബ്ദ സൗന്ദര്യം കൊണ്ട് കാണികളെ ത്രസിപ്പിച്ച മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെണ്ട മേളം കൂടി ചേര്‍ന്നപ്പോള്‍ അത് ദക്ഷിണേഷ്യന്‍ മേളയ്ക്ക് ഒരു ദക്ഷിണേന്ത്യന്‍ തിലകക്കുറിയായി മാറി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Plat Field ല്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിന് മുന്നില്‍ മാഞ്ചസ്റ്ററില്‍ ഒരുപക്ഷേ ചരിത്രത്തിലാദ്യമായി ഒരു മലയാള ഗാനത്തിന്റെ അകമ്പടിയോടെ ഒപ്പന നടത്തപ്പെട്ടപ്പോള്‍ അതൊരു ചരിത്രം കൂടിയായി മാറി. തുടര്‍ന്ന് യൂത്ത് ഗ്രൂപ്പിന്റെ ഡാന്‍സുകളും മാഞ്ചസ്റ്റര്‍ മേളത്തിന്റെ ശിങ്കാരിമേളയും നിറഞ്ഞ കയ്യടി ഏറ്റുവാങ്ങി.

Lord Major Eddy Newman തന്റെ ആശംസാ പ്രസംഗത്തില്‍ ഒന്നരപതിറ്റാണ്ടായി മലയാളികള്‍ മാഞ്ചസ്റ്ററിലെ ആരോഗ്യ രംഗത്ത് നല്‍കുന്ന സേവനങ്ങളെ പ്രശംസിച്ചു. കൂടാതെ സാംസ്‌കാരിക വൈവിധ്യം നിറഞ്ഞ മാഞ്ചസ്റ്ററില്‍ മലയാളിയുടെ സാന്നിധ്യം നിര്‍ണായകമാണെന്നും പൊതുവേദികളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും അഭിപ്രായപ്പെട്ടു.