സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍ നൈറ്റ് വിജിലിന്റെ പത്താം വാര്‍ഷികം വെള്ളിയാഴ്ച ആഘോഷിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനാകും. രാവിലെ 9 മണിക്ക് ജപമാലയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. 9.30ന് പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, 10 മണിക്ക് ടെസ്റ്റിമണി, 10.10ന് വി.കുര്‍ബാന, 11.30ന് സിംഗ് ഹല്ലേലുയ്യ പാട്ട് പുസ്തകത്തിന്റെ പ്രകാശനം, പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് കേക്ക് മുറിക്കല്‍ എന്നിവ നടക്കും. നാഷണല്‍ ആനിമേറ്റര്‍ ഫാ. റോബിന്‍സണ്‍ ചടങ്ങില്‍ സംസാരിക്കും. രാത്രി 12.15 മുതല്‍ 1 മണി വരെ ദൈവവചനം, 2 മണി വരെ അഡോറേഷന്‍, ഇന്റര്‍സെഷന്‍, അന്തിമാശീര്‍വാദം എന്നിവ നടക്കും.