സാബു ചുണ്ടക്കാട്ടില്‍

മലയാളികളുടെ മാത്രം അഹങ്കാരവും ആവേശവുമായ ഓണം! ചിങ്ങപുലരിയെ കാണാന്‍ വെമ്പുന്ന മലയാളികള്‍. തങ്ങളുടെ നെല്‍പുരകള്‍ നിറഞ്ഞു കവിഞ്ഞ വിളവെടുപ്പു കാലത്തിന്റെ സന്തോഷത്തില്‍ സമ്പല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഓര്‍മ്മകളെ ഉണര്‍ത്തി കൊണ്ട് മാവേലിവാണ മാനുഷരെല്ലാം ഒരു പോലെ കഴിഞ്ഞിരുന്ന കാലത്തിന്റെ മധുര സ്മരണകള്‍ ഉണര്‍ത്തുന്ന ഓണക്കാലത്തെ വരവേല്‍ക്കുവാന്‍ പൂവിളിയും പൂക്കളവും ഓണസദൃയും കലാപരിപാടികളുമായി സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു.

പൊന്നിന്‍ ചിങ്ങമാസത്തെ രേവതി നാളില്‍ സെപ്റ്റംബര്‍ 9ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ലോങ്ങ് സൈറ്റിലെ St. Joseph church Hall ല്‍ വച്ച് ഓണാഘോഷ പരിപാടികള്‍ നടത്തപെടുന്നു. പൂക്കളം ഒരുക്കി കൊണ്ട് പതിനൊന്നു മണിക്ക് തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികളോടൊപ്പം കുട്ടികള്‍ക്കായി വിവിധ തരം മത്സരങ്ങളും വടംവലിയും നടക്കും. അതിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പുന്നതാണ്. പിന്നീട് വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണാഘോഷ പരിപാടികളിലേയ്ക്ക് ജാതി മത വര്‍ഗ്ഗ വര്‍ണ രാഷ്ട്രീയ വ്യത്യാസമന്യേ ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

വേദി:
St.Joseph church hall
Manchester
Longsight
M13 0OBU
ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: Jossy Mon Joseph07910709133