എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം വാര്‍ത്തയില്‍ ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്‌തെന്ന കുറ്റവും ചുമത്തി.
ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്.പി പ്രതിഷ്, കോട്ടയം എസ്.പി എന്‍. രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി. ഷാനവാസ്, സബ് ഇന്‍സ്പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.