ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോക്ക്ഹോൾട്ട് വാലന്റൈൻസ് ഡേയുടെ അന്ന് നടന്ന വെടിവെയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാനായിട്ടില്ല . വെള്ളിയാഴ്ച വൈകുന്നേരം ത്രീ ഹോഴ്സ്ഷൂസ് പബ്ബിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പ് ഉണ്ടായ സ്ഥലത്ത് തന്നെ സ്ത്രീ മരണമടഞ്ഞിരുന്നു. ഡാർട്ട്ഫോർഡിന് സമീപമുള്ള തേംസ് നദിക്ക് കുറുകെയുള്ള ക്വീൻ എലിസബത്ത് II പാലത്തിൽ നിന്ന് തോക്ക് അടങ്ങിയ ഒരു വാഹനം പോലീസ് പിന്നീട് കണ്ടെത്തി.
കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ അക്രമിയെ മരിച്ച സ്ത്രീക്ക് പരിചയമുള്ള ആളാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. ഇരുവരും കെന്റിൽ നിന്നുള്ളവരാണെന്നും എന്നാൽ പ്രദേശവുമായി ബന്ധമുണ്ടെന്നും കരുതപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊതുജനങ്ങൾക്ക് എന്തെങ്കിലും അപകടം ഉണ്ടെന്ന് കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചു.
Leave a Reply