ഉടലാഴം എന്ന ചിത്രത്തിലെ നായക വേഷത്തിലെത്തുന്ന മണിയെ പരിഹസിച്ച ആൾക്ക് ചുട്ട മറുപടി നൽകി നടി അനുമോൾ . ഉടലാഴംചിത്രത്തെ കുറിച്ചുള്ള വിവരം അനുമോള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെയാണ് പോസറ്റ് ചെയ്തത് . എന്നാല്‍ ഈ പോസ്റ്റിന് ഒരാള്‍ ഇട്ട മറുപടി അനുവിനെ ചൊടിപ്പിച്ചു. മണിയെ അപഹസിക്കുന്നതും അപമാനിക്കുന്നതുമായിരുന്നു കമന്റ്. അതിന് കുറിക്കുകൊള്ളുന്ന മറുപടിയും അനു നല്‍കി.

കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമയ്ക്ക് വേണ്ടത്. നാക്കിന് എല്ലില്ലാത്തവരെ അല്ല. ഇതായിരുന്നു അനുവിന്റെ മറുപടി.ചിത്രത്തില്‍ നായകനായെത്തുന്നത് മണിയെന്ന  നടനെ അറിയില്ലേ  ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രതിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ ബാലന്‍. ആദ്യ ചിത്രത്തില്‍ തന്നെ മണി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലനടനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.ഇന്ന് ബാലനല്ല, യുവാവാണ് മണി. നീണ്ട 12 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മണി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്, അതും നായകനായി.