പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വീട്ടമ്മ അറസ്റ്റിൽ. ആറന്മുള ചെറുകോൽ സ്വദേശിനി മണിയമ്മയാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ശബരിമല സ്ത്രീപ്രവേശത്തിനെതിരെയുള്ള ഒരു സമരത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ മണിയമ്മ ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. പിണറായി വിജയൻ ജന്മംകൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്നു പറഞ്ഞായിരുന്നു അധിക്ഷേപം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പ്രതിഷേധം ശക്തമായതോടെ താൻ തെറ്റു ചെയ്തുവെന്നു പറഞ്ഞുകൊണ്ട് ഇവർ മാപ്പപേക്ഷയുമായി രംഗത്തെത്തി.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എസ്എൻഡിപി യോഗം ഭാരവാഹിയായ വി. സുനിൽകുമാറാണ് മണിയമ്മയ്ക്കെതിരേ പോലീസിൽ പരാതി നൽകിയത്.
Leave a Reply