നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് വീണ്ടും വെള്ളിത്തിരയിലേക്ക്. 2013ൽ മണിയൻപിള്ള രാജു നിർമിച്ച ബ്ലാക്ക് ബട്ടർഫ്ളൈസ് എന്ന ചിത്രത്തിൽ കൂടിയായിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നാലു വർഷത്തെ ഇടവേളക്കു ശേഷമാണ് താരം വീണ്ടും എത്തിയിരിക്കുകയാണ്. ബോബി എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.
വൈദികനാകാൻ പോയ 21 വയസുകാരൻ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. മിയാ ജോർജാണ് ചിത്രത്തിൽ നായിക. ഷെബി ചൗഗാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, സാജു നവോധയ, സുധീ കോപ്പ, സുധീർ കകരമന, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തും. ഏപ്രിൽ 10ന് ഷൂട്ടിംഗിന് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, ആലുവ, ഉൗട്ടി എന്നീ സ്ഥലങ്ങളാണ്.
	
		

      
      








            
Leave a Reply