മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മഞ്ചേരി നഗരസഭ കൗൺസിലർ അറസ്റ്റിൽ. കാളിയാർതൊടി കുട്ടനെയാണ് ഗൂഡല്ലുരിൽ നിന്ന് മഞ്ചേരി പൊലിസ് അറസ്റ്റു ചെയ്തത്. മുസ്ലീം ലീഗ് കൗൺസിലറാണ് പ്രതി.
മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് കേസ്.ടി.വി കാണാനെന്നു പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്.കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ഒരാഴ്ചയായി പൊലിസ് പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഗൂഡല്ലൂരിലെ ലോഡ്ജിൽ നിന്നാണ് പ്രതി പിടിയിലായത്. മഞ്ചേരി നഗരസഭ പന്ത്രണ്ടാം വാർഡിലെ മുസ്ലീം ലീഗ് കൗൺസിലറാണ് പ്രതിയായ കുട്ടൻ.
പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.ബാലപീഡനം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. വൈദ്യ പരിശോധനക്ക് ഹാജരാക്കുന്നതിനിടെ പ്രതിക്കു നേരെ നാട്ടുകാരിൽ നിന്ന് കൈയേറ്റശ്രമമുണ്ടായി.
Leave a Reply