നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ കേസിൽ അറസ്‌റ്റിലായ നടൻ ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.
കേസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പൊലീസിന്റെ നിർദ്ദേശം. അടുത്തയാഴ്ച അമേരിക്കയിലെത്താനിരിക്കുന്ന മഞ്ജു വാര്യർ ഷിക്കാഗോയിലും ന്യൂയോർക്കിലുമായി രണ്ട് അവാർഡ് പരിപാടികളിൽ പങ്കെടുക്കാനിരുന്നതാണ്. അതേസമയം, മഞ്ജു അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് പൊലീസ് നിർദേശം അനുസരിച്ചല്ലെന്നും തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണമാണെന്നും വക്താവ് വ്യക്തമാക്കി. എന്നാൽ, മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യത്തിൽ പൊലീസ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി: എ.വി.ജോർജ് ഇന്നലെ പറഞ്ഞിരുന്നു.
Leave a Reply