വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രമുഖരായ ദമ്പതികൾ ആണ് മഞ്ജുവും ഭാര്യ സുനിച്ചനും, അതിനു ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, മിനിസ്‌ക്രീനിൽ തുടങ്ങിയ മഞ്ജുവിന്റെ അഭിനയം ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ എത്തി നിൽക്കുകയാണ്, ബിഗ്‌ബോസിൽ എത്തിയ ശേഷം മഞ്ജുവും രജിത് കുമാറും തമ്മിൽ ഉണ്ടായ വഴക്കിൽ മഞ്ജുവിനെതിരെ ധാരാളം സൈബർ അക്രമണങ്ങൾ ഉണ്ടായി, ബിഗ്‌ബോസിൽ നിന്നും തിരികെ വീട്ടിൽ എത്തിയതിനു ശേഷവും അത് തുടർന്നിരുന്നു, എന്നാൽ പിന്നീട് മഞ്ജു അതിനോട് പ്രതികരിക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

നിറത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ട ഒരു വ്യക്തിയാണ് മഞ്ജു, അത് അത് പലതവണ താരം പറഞ്ഞിട്ടുണ്ട്, എന്നാൽ ഇപ്പോൾ കറുത്തതിന്റെ പേരിൽ ഒരു സീരിയൽ നടൻ തന്റെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച കാര്യം വ്യക്തമാക്കിയിരിക്കുകയാണ് താരം,

സിനിമയിൽ നിന്നും എപ്പോഴെങ്കിലും നിറത്തിന്റെ പേരിൽ വിമർശനം നേരിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ,

സിനിമയില്‍ നിന്നും ഒരിക്കലും നിറത്തിന്റെ പേരിൽ വിമർശനം ഞാൻ നേരിട്ടിട്ടില്ല . പക്ഷെ സീരിയല്‍ രംഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഒരു പ്രോജക്ടുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന സമയത്ത് വളരെ പ്രശസ്തനായ ഒരു നടന്‍റെ ഭാഗത്ത് നിന്നാണ് അത്തരത്തിലൊരു അനുഭവം ഉണ്ടായത്. എന്‍റെ ഭര്‍ത്താവിന്‍റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാനെങ്ങിനെ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കും, അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്.

അതെന്തിനാണ് കാരണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മഞ്ജുവിനെപ്പോലെ കറുത്ത് തടിച്ച ഒരാളെ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഒരു കാരണം വേണ്ടേ എന്നാണ് അയാള്‍ പറഞ്ഞത്. പ്രണയ വിവാഹമാണെങ്കില്‍ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാം. അല്ലെങ്കില്‍ മഞ്ജുവിന്‍റെ അച്ഛന് കുറെ കാശുണ്ടെന്ന് കാണിക്കാം. അതായിരുന്നു അയാളുടെ വാദം. അതായത് കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാള്‍ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള ചിന്താഗതി. അല്ലെങ്കില്‍ അതിനെന്തെങ്കിലും കാരണമുണ്ടായിരിക്കണമെന്നും. പക്ഷെ എനിക്ക് തോന്നിയത് എന്‍റെ ഹസ്ബന്‍ഡായി അഭിനയിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണുള്ളതെന്നാണ്.