മലയാള മിനിസ്ക്രീൻ പ്രേഷകർക്ക് ഇപ്പോൾ ഹരമായിരിക്കുന്ന പരിപാടിയാണ് ബി​ഗ്ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നാല്‍പത് ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന ‘ഫാന്‍ ആര്‍മികളും’ സജീവമാണ്. മറ്റ് ചില മത്സരാര്‍ഥികളുടെ ആരാധക സംഘങ്ങളില്‍നിന്നുണ്ടാകുന്ന സൈബര്‍ ആക്രമണം അവരുടെ കുടുംബത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യുട്യൂബ് ചാനലായ ‘ബ്ലാക്കീസ് വ്‌ളോഗ്’.

മഞ്ജുവിനൊപ്പം ഇതേ ചാനലില്‍ വ്‌ളോഗ് ചെയ്തുകൊണ്ടിരുന്ന സിമി സാബുമാണ് മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇത് ഈ ചാനലില്‍നിന്നുള്ള അവസാന വീഡിയോ ആയിരിക്കാമെന്നും പറയുന്നു സിമി സാബു. നെഗറ്റീവ് പ്രതികരണങ്ങള്‍ ക്രമാതീതമായതിനാല്‍ ഇത് ഒരുപക്ഷേ തങ്ങളുടെ അവസാനത്തെ വ്‌ളോഗ് ആയേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സിനി വീഡിയോ അവസാനിപ്പിക്കുന്നത്.

മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകന്‍ ബെര്‍ണാച്ചനെയും കണ്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട് സിമി. ‘ഈ സൈബര്‍ ആക്രമണത്തോട് അതേ രീതിയില്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങള്‍ ഇത് അങ്ങനെ കാണുന്നില്ല. ഒരു മത്സരമായിട്ടാണ് കാണുന്നത്’ എന്നാണ് മഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം. ‘ബ്ലാക്കീസ് വ്‌ളോഗി’ന് എതിരെയുള്ള കമന്റുകള്‍ സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണെന്ന് സിമി സാബുവും പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി’ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്‌ളോഗര്‍ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് പറയുന്നു അവരുടെ അമ്മ. ‘പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല. ഇത് മൂലം (സൈബര്‍ ആക്രമണം) ഞങ്ങളാണ് ആളുകളുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നത്’, മഞ്ജുവിന്റെ അമ്മ പറയുന്നു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും അവര്‍ ചോദിക്കുന്നു.

‘ബ്ലാക്കീസ് വ്‌ളോഗ് എന്നത് മഞ്ജുവിന്റെ മാത്രം ചാനല്‍ അല്ല. ഞാനും മഞ്ജുവും കൂടി തുടങ്ങിയതാണെങ്കിലും കുറച്ച് സുഹൃത്തുക്കളുണ്ട് ഇതിന്റെ പിന്നില്‍. സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ള നെഗറ്റീവ് കമന്റ്‌സ് ആണ് വന്നുകൊണ്ടിരിക്കുന്നത്’, സിമി പറയുന്നു. മഞ്ജുവിനെതിരേ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അവ കൈകാര്യം ചെയ്യുന്ന സൂരജ് എന്നയാളും പ്രതികരിക്കുന്നു.
ഒരു റിയല്‍ അക്കൗണ്ടില്‍നിന്ന് പ്രതികരണം വരുന്ന സമയത്ത് നൂറോ ഇരുനൂറോ ഫേക്ക് അക്കൗണ്ടുകളില്‍നിന്നാണ് മോശം കമന്റുകള്‍ വരാറ്. വാളയാര്‍ പരമശിവം, മുള്ളന്‍കൊല്ലി എന്നൊക്കെയാവും പേരുകള്‍’, സൂരജ് പറയുന്നു.