ഗർഷോം എന്നത് പ്രവാസിയുടെ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് വരച്ചു കാണിച്ച ഒരു ചിത്രമായിരുന്നു. 1999ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പി.ടി. കുഞ്ഞുമുഹമ്മദ് ആയിരുന്നു. ഈ ചിത്രത്തിലെ നായിക ആയ ഉർവശിക്ക് പകരം ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. എന്തുകൊണ്ട് മഞ്ജു വാര്യർ ചിത്രത്തിൽ നിന്നും പിൻവാങ്ങി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കുഞ്ഞുമുഹമ്മദ് പുറത്തു വിടുന്നത്.
ഉർവശിയേക്കാൾ മുൻപേ നായിക ആയി ഉറപ്പിച്ചത് മഞ്ജു വാര്യരെ ആയിരുന്നു അതിനായ് ഒരു ചെറിയ സംഖ്യ അഡ്വാൻസ് ആയി നൽകുകയും ചെയ്തിരുന്നു. സംവിധായകൻ ആയ കുഞ്ഞുമുഹമ്മദിന്റെ വീടിന്റെ അടുത്തു തന്നെയായിരുന്നു മഞ്ജുവിന്റെ താമസവും.
അഭിനയിക്കാൻ ഉറപ്പു തന്ന നടി പിന്നീട് തീരുമാനം മാറ്റി എന്നും കുഞ്ഞുമുഹമ്മദ് പറയുന്നു. പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞുമുഹമ്മദ് ഇതു വെളിപ്പെടുത്തിയത്.
മുരളി ആയിരുന്നു ഗർഷോമിലെ നായകൻ. ഈ കാരണം ആണ് മഞ്ജുവിന്റെ പിന്മാറലിനു പിന്നിലെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. ആ വർഷം തന്നെ റീലീസ് ആയ പത്രം എന്ന ചിത്രത്തിൽ മുരളിയുടെ കഥാപാത്രം മഞ്ജുവിന്റെ അച്ഛൻ ആയിട്ടായിരുന്നു. അതിനാൽ മഞ്ജു മാനസികമായി ചിത്രത്തിൽ അഭിനയിക്കാൻ തടസ്സമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
കുഞ്ഞുമുഹമ്മദ് മുരളിയെ മാറ്റാൻ പറ്റില്ല എന്നും മഞ്ജു തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. അതിനാൽ അഡ്വാൻസ് തുക യാതൊരു പ്രശ്നവും കൂടാതെ മഞ്ജു തിരിച്ചു നൽകിയെന്നും മഞ്ജുവിന് പകരമായി ഉർവശിയെ നായികയായി തീരുമാനിച്ചതെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
Leave a Reply