കടുത്ത മാനസിക സംഘർത്തിലാണ് താനെന്ന് നടി മഞ്ജു വാര്യർ. അമേരിക്കയിൽ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ‘ഇവിടെ എത്തിച്ചേരാൻ ഒരുപാട് ഒരുപാട് വലിയ അധ്വാനം വേണ്ടിവന്നു. ഇവിടെ എത്താൻ സാധിക്കില്ലെന്ന തീരുമാനിച്ച ദിവസങ്ങളാണ് കടന്നുപോയത്. അത്രയും വലിയ മാനസിക സംഘർഷത്തിൽ നിൽക്കുമ്പോഴും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കൾ മാർട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാൻ അനുവാദം തന്ന ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകൻ കമൽ സാറിനും നിർമാതാവിനും നന്ദി പറയുന്നു’വെന്നും മഞ്ജു പറഞ്ഞു.

‘ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നു. ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ സ്നേഹിക്കുന്ന അമേരിക്കൻ മലയാളികൾക്ക് ഒരുപാട് നന്ദി. ദൂരം സ്നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.–ഈ പുരസ്കാരത്തിൽ പതിഞ്ഞിരിക്കുന്നത് അമേരിക്കൻ മലയാളികളുടെ കയ്യൊപ്പ് ആണ്. അതിര്‍ത്തികള്‍ മറികടന്നു പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നവരുടെ അനുമോദനം വിലമതിക്കാനാകാത്തതാണെന്നും” അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വേട്ട, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മഞ്ജുവിന് പുരസ്കാരം ലഭിച്ചത്. നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു.