രാത്രി കാലങ്ങളില്‍ തനിച്ച് സഞ്ചരിക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്ന് പിങ്ക് പട്രോളിങിന്റെ സന്ദേശം പ്രചരിപ്പിച്ച് മഞ്ജു വാരിയറുടെ സെല്‍ഫി വീഡിയോ. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യം വച്ചു കൊണ്ടുള്ള കേരള പൊലീസിന്റെ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ 2.11 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയുമായിട്ടാണ് മഞ്ജു എത്തുന്നത്.

വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോയാല്‍ നിങ്ങള്‍ ഭയക്കരുത്, രാത്രിയില്‍ ഒറ്റയ്ക്ക് നടക്കേണ്ടി വന്നാല്‍ ഭയക്കരുത് എന്ന് തുടങ്ങുന്ന വീഡിയോ ഹെല്‍പ് ലൈന്‍ നമ്പറായ 1515 നെ കുറിച്ചും ഓര്‍മിപ്പിക്കുന്നുണ്ട്. നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് പിങ്ക് പട്രോളിങ് സേവനം ലഭ്യമായിട്ടുള്ളത്.