ന്യൂഡൽഹി∙ സിനിമ ചിത്രീകരണത്തിനായി പോയ നടി മഞ്ജു വാരിയരും സംഘവും ഹിമാചലിൽ കുടുങ്ങി. പ്രളയത്തെ തുടർന്നാണ് ഇവർ കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണു വിവരം. സനൽകുമാർ ശശിധരന്റെ ചിത്രമായ ‘കയറ്റ’ത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് ഇവർ ഹിമാചലിലെത്തിയത്. ഇവിടെ ഛത്രു എന്ന സ്ഥലത്താണ് ചിത്രീകരണം. സഹോദരൻ മധു വാരിയരെ മഞ്ജു ഫോണിൽ വിവരമറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിനോദസഞ്ചാരികൾ ഉൾപ്പെടെ 200 പേർ ഇവർ താമസിക്കുന്ന സ്ഥലത്ത് കുടുങ്ങിയിരിക്കുന്നതെന്ന് മധു വാരിയർ  പറഞ്ഞു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കൂടി മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. നിലവില്‍ ഇവരുള്ള സ്ഥലം സുരക്ഷിതമാണ്. മഞ്ജു വിളിച്ച നമ്പരിലേക്ക് തിരിച്ചുവിളിച്ചിട്ട് ഇപ്പോൾ കിട്ടുന്നില്ല. കേന്ദ്രമന്ത്രി വി.മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു.