മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. കോവിഡ് മൂലം സിനിമയുടെ ചിത്രീകരണം പാതിയില്‍ നിര്‍ത്തിവച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളോടെ ആരംഭിച്ച ദ പ്രീസ്റ്റ് അവസാന ഷെഡ്യൂളും പൂർത്തിയായതായി അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൂളിങ് ഗ്ലാസും മാസ്കും കറുത്ത ടീഷർട്ടും ആർമി പാന്റ്സും ധരിച്ച് കാറിൽ നിന്ന് മഞ്ജു ഇറങ്ങി വരുന്ന വിഡിയോ വൈറല്‍. മഞ്ജുവിന്റെ വരവ് മാസ് എൻട്രിയാണെന്നാണ് ആരാധകർ പറയുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല എന്നാണ് കമന്റുകൾ. നിരവധിപരാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി, നിഖില വിമല്‍, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിഡിയോ കാണാം: