മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇനി ബോളിവുഡിലേക്ക്. നാളെ റിലീസിന് ഒരുങ്ങുന്ന ‘ദ പ്രീസ്റ്റ്’ ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്. പിന്നാലെ ചിത്രങ്ങളുടെ വിവരങ്ങളും എത്തിയിരിക്കുകയാണ്.

നടന്‍ മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ഭോപ്പാലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധര്‍ പിള്ള ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെയുണ്ടാവുമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. എന്നാല്‍ മഞ്ജു ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കയറ്റം, ചതുര്‍മുഖം, മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദപ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയാത്തത് വലിയ നഷ്ടമായി കണക്കാക്കിയിരുന്നു. പ്രീസ്റ്റില്‍ മമ്മൂട്ടിയാണ് നായകന്‍ എന്ന് കേട്ടപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.