കൊച്ചി: മഞ്ജു വാര്യര്‍ ദിലീപിന്റെ ആദ്യഭാര്യയല്ലെന്ന് പോലീസ്. മഞ്ജുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അകന്ന ബന്ധുവായ സ്ത്രിയാണ് ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മിമിക്രി താരം അബിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. വിവാഹത്തിന്റെ രേഖകള്‍ കണ്ടെടുക്കാനും ശ്രമിക്കുന്നുണ്ട്.

ദിലീപിന്റെ അറസ്റ്റിനു ശേഷമാണ് ഇതു സംബന്ധിച്ച് സൂചന ലഭിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹത്തിന്റെ സമയത്ത് ആദ്യ ഭാര്യയുമായി ദിലീപ് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. വിവാഹ രേഖ റദ്ദാക്കാമെന്ന ഉറപ്പില്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു എന്നാണ് വിവരം. വിവാഹത്തിന്റെ രേഖകള്‍ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വിവാഹത്തിന്റെ രേഖകള്‍ ലഭിച്ചിട്ടില്ലെങ്കിലും സാക്ഷികളായവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തിലും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ആക്രമിച്ച സമയത്ത് സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞത് ദിലീപിനെ രക്ഷപ്പെടുത്താനാണെന്നും പോലീസ് വ്യക്തമാക്കി.