ഭക്ഷണം പാഴാക്കുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയാത്ത ആളാണ് മോഹന്‍ലാല്‍ എന്ന് നടന്‍ മനോജ് കെ ജയന്‍. സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടക്കുന്ന സമയം. രാവിലെ 7.30ന് ഷൂട്ടിംഗ് തുടങ്ങി. ഒറ്റ സ്‌ട്രെച്ചിന് എടുത്തു തീര്‍ക്കേണ്ടതായതുകൊണ്ട് രാവിലെ ഭക്ഷണം കുറച്ചു താമസിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സംവിധായകന്‍ അമല്‍ നീരദ് ബ്രേക്ക് എടുക്കാന്‍ പറഞ്ഞു.

അങ്ങനെ ലാലേട്ടന്‍ എന്നെയും ഭക്ഷണം കഴിക്കാന്‍ വിളിച്ചു. വേറെ സ്ഥലമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പജേറോയിലാണ് ഞങ്ങള്‍ ഇരുന്നത്. ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെയായിരുന്നു ഭക്ഷണം. ഞാന്‍ സാമ്പാര്‍ കഴിക്കില്ല, ചമ്മന്തിയുടെ ആളാണ് ഞാന്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ കഴിച്ചു തുടങ്ങിയതും ചമ്മന്തി വളിച്ചു പോയെന്ന് മനസിലായി. എന്നാല്‍ ഒന്നും മിണ്ടാതെ ആസ്വദിച്ചു കഴിക്കുകയാണ് അദ്ദേഹം. എങ്ങനെയാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നതെന്ന് അത്ഭുതപ്പെട്ടിരിക്കുകമ്പോഴാണ് അദ്ദേഹം എന്നെ നോക്കിയത്. എന്താ മനോജ് കഴിക്കുന്നില്ലേ എന്ന് ചോദിച്ചു. ഇല്ല ലാലേട്ടാ ചമ്മന്തി അല്‍പ്പം മോശമാണെന്ന് പറഞ്ഞു.

പിന്നെന്തിനാ മോനെ ഇത്രയും ഇഡ്ഡലിയൊക്കെ എടുത്ത് വേസ്റ്റാക്കുന്നത്. ഭക്ഷണം ഒരിക്കലും വേസ്റ്റാക്കരുത് അന്നതിനായി ഒരുപാട്‌പേര്‍ കഷ്ടപ്പെടുന്നുണ്ടെന്ന് ലാലേട്ടന്‍ എന്നെ ഓര്‍മിപ്പിച്ചു. ഉടനെ അദ്ദേഹം ഞാന്‍ കുഴച്ചുമറിച്ചു വെച്ച ഇഡ്ഡലിയും ചമ്മന്തിയും അല്‍പം പോലും കളയാതെ വാങ്ങികഴിക്കുകയായിരുന്നു.