മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത് .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന് ആശയെ വിവാഹം കഴിക്കുന്നത്. ഒരു മകനുണ്ട് ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മനോജ് കെ ജയന് വിവാഹജീവിതത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.
ആശയുമായുള്ള വിവാഹത്തിന് ശേഷം ആശ തന്നോട് ആവശ്യപെട്ട ഒരു കാര്യത്തെ കുറിച്ചും മനോജ് അഭിമുഖത്തില്‍ പറയുന്നുണ്ട് .അത് മറ്റൊന്നുമല്ല താജ് മഹല്‍ കാണണം എന്നത് തന്നെ .ആശയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താജ്മഹല്‍ കാണണമെന്നത്. അത് സാധിച്ച് കൊടുത്തു. അതിന് പിന്നാലെ സിംഗപൂരിലേക്കും ഒരു യാത്ര പോയി. ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളിലൊന്നായിരുന്നു അത്.2013 മാര്‍ച്ച് മൂന്നിനാണ് നടന് മനോജ് കെ ജയനും ആശയും വിവാഹിതരായത്. മനോജ് കെ ജയന്റ് രണ്ടാം വിവാഹമായിരുന്നു ഇത്. നടി ഉര്‍വ്വശിയായിരുന്നു ആദ്യ ഭാര്യ. വിവാഹജീവിതത്തിലെ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2008ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.