സാന്യ സിറ്റി: 2000ത്തില്‍ പ്രിയങ്ക ചോപ്രയാണ് ഇതിനു മുന്‍പ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്. പതിനേഴു വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം വീണ്ടും എത്തിച്ചിരിക്കുന്നു. ഇന്ത്യയുടെ മാനുഷി ചില്ലറാണ് ചൈനയില്‍ നടന്ന മിസ് വേള്‍ഡ് പോരാട്ടത്തില്‍ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. മത്സരത്തില്‍ ‘ബ്യൂട്ടി വിത്ത് എ പര്‍പ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി വിജയം കണ്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിസ് മെക്‌സിക്കോയാണ് ഫസ്റ്റ് റണ്ണറപ്പ്. മിസ് ഇംഗ്ലണ്ട് സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ജൂണില്‍ നടന്ന ഫെമിന മിസ് ഇന്ത്യയില്‍ കിരീടം സ്വന്തമാക്കിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്.