ജയന്‍ ഇടപ്പാള്‍
ലണ്ടന്‍: ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സംസ്‌കാരിക സംഘടനയായ സമീക്ഷയുടെയും വനിത വിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തില്‍ ലണ്ടനിലെ ഇന്ത്യ ഹൗസുന് മുന്‍പില്‍ ഡിസംബര്‍ 30 ഞായറാഴ്ച 2മണിക്ക് സംഘടിപ്പിക്കുന്ന ‘മനുഷ്യ മതിലില്‍ ‘അണികളാവാന്‍ ബ്രിട്ടനിലെ മുഴുവന്‍ പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകരോടും ജനാധിപത്യ വിശ്വസിക്കളോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ജനുവരി 1ന് കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയായ മഞ്ചേശ്വരം മുതല്‍ തെക്കന്‍ അതിര്‍ത്തിയായ പാറശ്ശാല വരെ 620 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന നവോത്ഥന മൂല്യസംരക്ഷണ ‘വനിതാ മതിലിനോട് ‘ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് നടത്തുന്ന ‘മനുഷ്യ മതിലില്‍ ‘ ബ്രിട്ടനിലെ മറ്റു പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ക്രാന്തി, ചേതന, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് തുടങ്ങിയ സംഘടനാ പ്രവര്‍ത്തകര്‍ അണിചേരുമെന്നു സമീക്ഷ ദേശീയ നേതൃത്വം അറിയിച്ചു.
മനുഷ്യ മതിലില്‍ അണിചേരാന്‍ എത്തുന്ന മുഴുവന്‍ പ്രവര്‍ത്തകരും ഇന്ത്യ ഹൗസിന് സമീപത്തു കൃത്യം 1ന് എത്തിച്ചേരണമെന്നും ഡിസ് പ്ലേ ബോര്‍ഡുകളും പ്രതിജ്ഞാ കാര്‍ഡുകളുമായി കൃത്യം 2പിഎം തന്നെ ഇന്ത്യ ഹൗസിന് മുന്‍പില്‍ ‘മനുഷ്യ മതില്‍ ‘ നിര്‍മിക്കുന്നതുമായിരിക്കുമെന്നു പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സ്വപ്ന പ്രവീണും ജനറല്‍ കണ്‍വീനര്‍ ശ്രീ ദിനേശന്‍ വെള്ളാപ്പിള്ളിയും അറിയിച്ചു. മനുഷ്യ മതിലില്‍ അണി ചേരുന്ന പ്രവര്‍ത്തകര്‍ക്ക് ബ്രിട്ടനിലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീ ഹര്‍സേവ് ബൈന്‍സ് പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി കൊടുക്കുകയും മനുഷ്യ മതിലിനു ശേഷം നടക്കുന്ന സമാപന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ശ്രീമതി ജോഗിന്ദര്‍, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ബ്രിട്ടനിലെ ലേബര്‍ കൗണ്‍സിലറുമായ ശ്രീ സുഗതന്‍ തെക്കേപ്പുര, ചേതന, ക്രാന്തി, AIW, PWA തുടങ്ങിയ സംഘടനകളുടെ ഭാരവാഹികള്‍ സംസാരിക്കുന്നതാണ്.
ലോക ജനതക്ക് മുന്നില്‍ കേരള നവോത്ഥന മൂല്യസംരക്ഷണത്തിന്റെ പ്രാധാന്യവും മതേതര സംരക്ഷണത്തിന്റെ അന്തസത്തയും വിളിച്ചോതുന്ന ‘മനുഷ്യ മതില്‍ ‘ നിര്‍മാണത്തില്‍ പങ്കാളികളാവാന്‍ ബ്രിട്ടനിലെ വിവിധ പ്രദേശങ്ങളിലെ സമീക്ഷ ബ്രാഞ്ചുകളും ഇതര മതേതര പ്രസ്ഥാനങ്ങളും തയ്യാറായി കഴിഞ്ഞു. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ താഴെ കൊടുത്ത പോസ്റ്റ് കോഡിന് സമീപ പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് സമീക്ഷ ദേശീയ സമിതി അറിയിച്ചു.
‘മനുഷ്യമതിലിനോട് ‘അനുബന്ധിച്ച മറ്റു വിവരങ്ങള്‍ക്കു താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്..
സുഗതന്‍ തെക്കേപ്പുര (ലേബര്‍ കൗണ്‍സിലര്‍): 07832643964
സ്വപ്ന പ്രവീണ്‍ (ചെയര്‍പേഴ്‌സണ്‍): 07449145145;
ദിനേശന്‍ വെള്ളാപ്പിള്ളി (ജനറല്‍ കണ്‍വീനര്‍): 07828659608…
VENUE ADDRESS AND POSTCODE:
The high commission of India, India House Aldwych London
WC2B 4NA
Leave a Reply