ബിറ്റ് കോയിൻ വിലയിലെ കുതിച്ചുചാട്ടം ; ലാഭം നേടിയവർ അനേകർ

ബിറ്റ് കോയിൻ വിലയിലെ കുതിച്ചുചാട്ടം ; ലാഭം നേടിയവർ അനേകർ
January 19 04:52 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്തിടെ ഉണ്ടായ ബിറ്റ് കോയിന്റെ കുതിച്ചുചാട്ടത്തിൽ നിന്ന് ലാഭം നേടിയവർ അനേകരാണ്. യോർക്ക് ക്ഷയർ സ്വദേശിയായ ക്രിസ് സെഡ് ജ്‌വിക് 2015 മുതൽ 2,000 പൗണ്ട് മുതൽമുടക്കിൽ ബിറ്റ് കോയിൻ വാങ്ങാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം 3,650% വരുമാനം അതിൽ നിന്ന് നേടി. സൈബർ സെക്യൂരിറ്റി പ്രൊഫഷണലായ ഇദ്ദേഹം 2015 ൽ ആദ്യമായി ബിറ്റ് കോയിൻ വാങ്ങി. അന്ന് ഒരു കോയിന്റെ വില 150 പൗണ്ട് ആയിരുന്നു. അതിനുശേഷം ക്രിപ്റ്റോകറൻസിയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം അദ്ദേഹം തുടക്കത്തിൽ നിക്ഷേപിച്ച 2,000 പൗണ്ടിൽ ഫലം കണ്ടു. “നേരത്തെ ബിറ്റ് കോയിൻ കൈവശം വച്ച എല്ലാവരും ഇപ്പോൾ ലംബോർഗിനി സ്വന്തമാക്കി സ്വകാര്യ ദ്വീപുകളിൽ താമസിക്കുന്നില്ല. എന്നെപോലെ മിതമായ തുക നിക്ഷേപിച്ച് അതിൽ നിന്ന് വരുമാനം നേടിയവരുമുണ്ട്.” അദ്ദേഹം പറഞ്ഞു.

2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തുതന്നെ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയതുമുതൽ ബിറ്റ് കോയിനിലും വികേന്ദ്രീകൃത ധനകാര്യത്തിലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബിറ്റ് കോയിൻ ഒരു പേയ്‌മെന്റ് കാർഡിലേക്ക് മാറ്റിയ അദ്ദേഹം ആദ്യം ഒരു ടെസ്‌കോ എക്സ്പ്രസിൽ ഇത് പരീക്ഷിച്ചു. 3.54 പൗണ്ടിന് ( 0.0073 ബിറ്റ് കോയിൻ ) ഭക്ഷണ ഡീൽ വാങ്ങി. ക്രിപ്‌റ്റോകറൻസിയുടെ മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അടുത്തതായി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച ക്രിസ് പറഞ്ഞു ; നിലവിലെ വില ഇപ്പോൾ എന്റെ പണയം അടയ്ക്കാൻ സഹായിക്കുന്നു. അത് തുടരാനാണ് ആഗ്രഹം.”

ക്രിപ്‌റ്റോകറൻസികൾ കൈവശമുള്ളവർ പലപ്പോഴും പാസ്‌വേഡ് പരിരക്ഷിത ബിറ്റ് കോയിൻ വാലറ്റിൽ സൂക്ഷിക്കുന്നു. എന്നിരുന്നാലും, അവരുടെ പാസ്‌വേഡ് നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്താൽ അവരുടെ ക്രിപ്‌റ്റോകറൻസി എന്നെന്നേക്കുമായി നഷ്‌ടപ്പെടും. 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ് കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ് ദാനം ചെയ്തത് വലിയ വാർത്തയായിരുന്നു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ലാണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles