എയർപോർട്ടില്‍ ജോലി ചെയ്യാൻ താത്പര്യമുണ്ടോ? എങ്കിലിതാ കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡില്‍ (സിയാല്‍) നിരവധി ഒഴിവുകള്‍.

മാർച്ച്‌ 27 വരെയാണ് അപേക്ഷിക്കാൻ അവസരം. ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകള്‍, യോഗ്യത, ശമ്ബളം എന്നിവയെ കുറിച്ച്‌ വിശദമായി അറിയാം.ജനറല്‍ മാനേജർ (കൊമേഴ്‌സ്യല്‍), ഡെപ്യൂട്ടി ജനറല്‍ മാനേജർ, സീനിയർ മാനേജർ (സിവില്‍), സീനിയർ മാനേജർ (എച്ച്‌ ആർ, സെക്രട്ടേറിയല്‍), ജൂനിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച്‌ ആർ, ഫിനാൻസ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.

ജനറല്‍ മാനേജർ തസ്കികയില്‍ 1,20,000-2,80,000 വരെയാണ് ശമ്ബളം. 50 വയസാണ് ഉയർന്ന പ്രായപരിധി. സീനിയർ മാനേജർ-സിവില്‍ എൻജിനിയറിങ് തസ്തികയിില്‍ ഉയർന്ന പ്രായപരിധി 42 വയസാണ്. 80,000 മുതല്‍ 2,20,000 വരെയാണ് ശമ്ബളം.

സീനിയർ മാനേജർ സെക്രട്ടറിയില്‍ തസ്തികയില്‍ അപേക്ഷിക്കുന്നവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) അംഗമായിരിക്കണം. എല്‍എല്‍ബി ബിരുദം ഉണ്ടായിരിക്കണം. ഇംഗ്ലീഷും മലയാളവും (എഴുതാനും വായിക്കാനും) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 42 വയസാണ് പ്രായപരിധി. 80,000 മുതല്‍ 2,20,000 വരെയാണ് ശമ്ബളം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡെപ്യൂട്ടി മാനേജർ- സിവില്‍ എൻജിനിയറിങ് തസ്തികയിലേക്ക് 17 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. യോഗ്യത-യുജിസി/എഐസിടിഇ അംഗീകരിച്ച പ്രശസ്തമായ സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിടെക്/ബിഇ (സിവില്‍ എൻജിനിയറിങ്) പാസായിരിക്കണം. സിവില്‍ എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം/ എംടെക്/എംഇ/ സ്ട്രക്ചറല്‍ എൻജിനീയർ/ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ/ബില്‍ഡിങ് ടെക്നോളജി/കണ്‍സ്ട്രക്ഷൻ മാനേജ്മെൻ്റ്/ട്രാൻസ്പോർട്ടേഷൻ എൻജിനീയർ എന്നിവ അഭികാമ്യം. 47 വയസാണ് ഉയർന്ന പ്രായപരിധി. 1,00,000-2,60,000 വരെയാണ് ശമ്ബളം.

സീനിയർ മാനേജർ-എച്ച്‌ആർ-80,000 മുതല്‍ 2,20,000 വരെയാണ് ശമ്ബളം. അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും 60 ശതമാനം മാർക്കോടെ എംബിഎ / ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ (2 വർഷത്തെ കോഴ്‌സ്) പേഴ്‌സണല്‍ മാനേജ്‌മെൻ്റ് / എച്ച്‌ആർ അല്ലെങ്കില്‍ തത്തുല്യം പാസായിരിക്കണം. നിയമത്തില്‍ ബിരുദം അഭികാമ്യം. ഇംഗ്ലീഷും മലയാളവും (എഴുതാനും വായിക്കാനും) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 12 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 42 വയസാണ് ഉയർന്ന പ്രായപരിധി.

മറ്റ് യോഗ്യത അടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് www.cial.aero