ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കഴിഞ്ഞവർഷം തന്റെ തൊണ്ണൂറ്റിനാലാം വയസ്സിൽ മരണപ്പെട്ട പ്രമുഖ കോടീശ്വരനും വ്യവസായിയുമായ മുഹമ്മദ്‌ അൽ ഫയാദിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നിരവധി സ്ത്രീകൾ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചു സ്ത്രീകളാണ് ഫയാദ് തങ്ങളെ റേപ്പ് ചെയ്തുവെന്ന് ആരോപിച്ച് മുന്നോട്ടുവന്നിരിക്കുന്നത്. നിരവധി പേർ അദ്ദേഹം തങ്ങളെ മറ്റുതരത്തിൽ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഹാരോഡ്സിന്റെ ഉടമസ്ഥൻ ആയിരുന്നു അൽ ഫയാദ്. ഹറോഡ്‌സ് സർവൈവേഴ്സ് എന്ന പേരിൽ ഇരകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകയായ മരിയ മുല്ല കഴിഞ്ഞ വ്യാഴാഴ്ച 37 സ്ത്രീകൾ തങ്ങളോട് അവരുടെ അനുഭവങ്ങൾ വെളിപ്പെടുത്തിയതായും, ഇനിയും നൂറുകണക്കിന് പേർ മുന്നോട്ടുവരാൻ ഉണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഫയാദിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ രണ്ട് തവണ പരാജയപ്പെട്ടതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസും അംഗീകരിച്ചു. 2008 – ൽ 15 വയസുകാരിയെ അസഭ്യം പറഞ്ഞതിനും 2013 – ൽ ബലാത്സംഗത്തിനും മുഹമ്മദ് അൽ ഫായിദിനെതിരെ മെട്രോപൊളിറ്റൻ പോലീസ് രണ്ടുതവണ തെളിവ് നൽകിയതായി സിപിഎസ് വക്താവ് പറഞ്ഞു. എന്നാൽ കേസ് നടപ്പിലാക്കാനും മാത്രം ശക്തമായ തെളിവുകൾ ഇല്ലായിരുന്നതിനാലാണ് പ്രോസിക്യൂഷൻ സർവീസ് അത് ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ഹാറോഡ്സിൽ ജോലി ചെയ്യുമ്പോഴാണ് തങ്ങൾക്ക് ദുരനുഭവം ഉണ്ടായതെന്ന് സ്ത്രീകൾ പറയുന്നു. അൽ ഫയാദിനെ സംബന്ധിച്ച് ബിബിസി പുറത്തിറക്കിയ അന്വേഷണാത്മകമായ ഡോക്യുമെന്ററിക്ക് ശേഷമാണ് നിരവധി സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ ശക്തമായി രംഗത്തെത്തിയത്. ഈജിപ്റ്റിൽ ജനിച്ച അൽ ഫയാദ് പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. ഹറോഡ്സ് ശൃംഖലയ്ക്ക് പുറമേ , റിട്സ് പാരിസ് ഹോട്ടൽ, ഫുൾഹാം എഫ് സി ഫുട്ബോൾ ക്ലബ് എന്നിവയുടെ എല്ലാം ഉടമസ്ഥൻ ആയിരുന്നു അൽ ഫയാദ്. ഇദ്ദേഹത്തിന്റെ മകനായിരുന്ന ദോദി അൽ ഫയാദും ഡയാന രാജകുമാരിയും ഒരുമിച്ചായിരുന്നു കാർ അപകടത്തിൽ മരണപ്പെട്ടത്.