ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്രാൻസിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ ഗവൺമെൻറിൻറെ മേൽ സമ്മർദം ഏറുന്നു. എന്നാൽ കൂടുതൽ രാജ്യങ്ങൾ റെഡ് ലിസ്റ്റിലേയ്ക്ക് വന്നു. തായ്‌ലൻഡ് ,ജോർജിയ ഇറാൻ എന്നീ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ .സ്ഥാനം പിടിക്കാൻ സാധ്യതയുള്ളതിനാൽ ബ്രിട്ടീഷുകാർ ഈ രാജ്യങ്ങളിലേയ്ക്ക് യാത്രയ്ക്കായുള്ള പദ്ധതി തയ്യാറാക്കരുതെന്ന് ഡേറ്റാ അനലിസ്റ്റ് ടിം വൈറ്റ് പറഞ്ഞു. നിലവിൽ ആംബർ ലിസ്റ്റിൽ ഉള്ള രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ അവിടേയ്ക്ക് നേരത്തെ യാത്ര പദ്ധതി തയ്യാറാക്കുന്നതിൽ ബുദ്ധിമുട്ടിലാവുന്ന സാഹചര്യവും നിലവിലുണ്ട്. യാത്രാ നിയമങ്ങളെക്കുറിച്ച് സർക്കാരിൻറെ തീരുമാനങ്ങൾക്ക് പിന്നിലുള്ള ഡേറ്റ് പുറത്തുവിടുമെന്ന് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ജിം മക്മഹോൺ ആവശ്യപ്പെട്ടു.

എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നത് കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നതു മൂലം പല സ്ഥാപനങ്ങളും അടച്ചിടൽ ഭീക്ഷണിയെ നേരിടുന്നതിന് ഒരു പരിധിവരെ പരിഹാരം ആകും എന്നാണ് കരുതുന്നത്. പരിഷ്കരിച്ച എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ ഒറ്റപ്പെടൽ നിർദ്ദേശം നേരത്തെ ഉള്ളതിനേക്കാൾ കുറവ് നൽകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കോവിഡ് പോസിറ്റീവ് ആയവരുടെ 5 ദിവസം മുൻപു വരെയുള്ള സമ്പർക്ക പട്ടിക കണ്ടെത്തി ഒറ്റപ്പെടൽ നിർദ്ദേശമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത് രണ്ടുദിവസമാക്കി ചുരുക്കിയാണ് എൻഎച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന ഒറ്റപ്പെടൽ നിർദ്ദേശം മൂലം പല സ്ഥാപനങ്ങളും ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായി കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സ്ഥിതി മറികടക്കാൻ എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.