വ്യാജവാർത്തകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മന്യ. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ കമന്റ് ബോക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.തനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കിൽ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നുവെന്ന് മന്യ പറഞ്ഞുവെന്നായിരുന്നു വാർത്ത. ഈ വാർത്തയുടെ തന്നെ കമന്റിലായിരുന്നു മന്യ തുറന്നടിച്ചത്. പിന്നാലെ ഇതിന്റെ സ്ക്രീൻഷോട്ടും മന്യ പങ്കുവച്ചു.

ഇത് വ്യാജ വാർത്തയും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ദീലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹദൂർക്ക തമാശയായി പറയാറുണ്ടെന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത്.

ഇങ്ങനെ നുണകൾ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണ്. ഈ വാർത്ത ഉടനെ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലാത്ത പക്ഷം താൻ കേസ് കൊടുക്കുകയും നിയമപരമായി തന്നെ മുന്നോട്ട് പോവുകയും ചെയ്യും.നിരവധിപ്പേരാണ് താരത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്. നിയമനടപടിയുമായി മുന്നോട്ടുപോകണമെന്നാണ് ഭൂരിഭാ​ഗം പേരുടെയും ആവശ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്.തുടർന്ന് കുഞ്ഞിക്കൂനൻ,രാക്ഷസരാജാവ്,അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി.വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം.കന്നഡ,തമിഴ്,തെലുങ്ക്,മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്.2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു.

2013ൽ വികാസ് ബാജ്‌പയിയുമായി മന്യ വിവാഹിതയായി.വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്.സിനിമകളിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.ഇൻസ്റ്റയിൽ തന്റെയും നാല് വയസുകാരിയായ മകൾ ഓമിഷ്‌കയുടെയും ചിത്രങ്ങളും വിശേഷങ്ങളും മന്യ പങ്കു വയ്ക്കാറുണ്ട്