ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനുശേഷം ആദ്യമായി വരുന്ന ക്രിസ്തുമസിന് സന്ദേശം നല്കി ആശംസകളര്‍പ്പിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ വേണ്ട ഒരുക്കത്തെക്കുറിച്ച് പിതാവ് എടുത്തു പറയുന്നുണ്ട്. ദൈവമായിരുന്നിട്ടും പരിതാപകരമായ സാഹചര്യത്തില്‍ ജനിച്ച ‘പുല്‍ക്കൂട്ടിലെ ശിശു’ എല്ലാവരെയും ആകര്‍ഷിക്കുന്നുണ്ടെന്നും ഈ വളരെ പ്രത്യേകതയുള്ള ശിശുവിനെ സ്വീകരിക്കാന്‍ ഹൃദയവും മനസും ശരീരവും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഉണ്ണിയേശുവിന് ജന്മം നല്കിയ മറിയത്തെ മാതൃകയാക്കി സ്വീകരിച്ച് നിശബ്ദതയിലും തിരുവചന പാരായണത്തിലും ഉണ്ണീശോയെ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അവസാനത്തോടുകൂടി, കേരളത്തില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ മെത്രാന് സിനഡില്‍ പങ്കെടുക്കാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കേരളത്തിലേക്ക് പോകും.
മാര്‍ സ്രാമ്പിക്കലിന്റെ ക്രിസ്തുമസ് സന്ദേശ വീഡിയോ കാണാം
Leave a Reply