കോട്ടയം: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളി ശനി ദിവസങ്ങളിലായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിനായി തുറന്നു വെയ്ക്കും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പിതാവിന്റെ സംസ്കാര ശുശ്രൂഷയോടനുബവന്ധിച്ചുള്ള വി. കുർബ്ബാന അർപ്പിക്കപ്പെടുന്നത്.
അതിരൂപതാധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കുന്ന വി. കുർബ്ബാനയിൽ അതിരൂപതയിലെ എല്ലാ വൈദീകരും സഹ കാർമ്മികരായിരിക്കും. തുടർന്ന് നടത്തപെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് സീറോ മലബാർ സഭാധ്യക്ഷൻ അഭി. കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി പിതാവാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിലക്കാത്ത അനുശോചന പ്രവാഹമാണ് പിതാവിന്റെ വിയോഗത്തെ തുടർന്ന് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മത മേലധ്യക്ഷന്മാരും സംസ്കാരിക – രാഷ്ട്രീയ നേതാക്കന്മാരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.
അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ സംസ്കാര ചടങ്ങുകള്‍ ലൈവ് ആയി കാണുക – കടപ്പാട് ക്നാനായ വോയ്സ്
Leave a Reply