ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: ജറുസലേമിലേക്ക് യേശുക്രിസ്തുവിനെ രാജകീയമായി എതിരേറ്റ ജനം ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തിയിലൂടെ സാക്ഷ്യം വഹിച്ചു. ഇതുപോലെ ഈ കാലഘട്ടത്തില്‍ നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍. നാം യേശുക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാകണമെന്ന് മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്താ ആഹ്വാനം ചെയ്തു. ലൂട്ടണിലെ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ മിഷനില്‍ ഓശാന ശുശ്രൂഷയുടെ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലൂട്ടണിലെയും മാഞ്ചസ്റ്ററിലെയും ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ തിയഡോഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ആയതിനുശേഷമുള്ള പ്രഥമ സന്ദര്‍ശന ഭാഗമായാണ് മാര്‍ തിയഡോഷ്യസ് ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ ലൂട്ടണ്‍, മാഞ്ചസ്റ്റര്‍, ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, ഗ്ലോസ്റ്റര്‍, ക്രോയിഡോണ്‍, നോട്ടിംഗ്ഹാം എന്നീ മിഷനുകളിലും ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചു. വിവിധ മിഷന്‍ കേന്ദ്രങ്ങളിലെ ശുശ്രൂഷകള്‍ക്ക് സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ചാപ്ലയിന്‍മാരായ ഫാ. രഞ്ചിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോഷി വാഴപ്പിള്ളേത്ത്, ഫാ. വര്‍ഗീസ് വലിയാന്റെ പറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.