ബിജോ കുരുവിള കുര്യന്‍

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ യു.കെ-യൂറോപ്പിലുള്ള ആയിരത്തില്‍പ്പരം വരുന്ന കുടുംബാംഗങ്ങളുടെ ഒത്തുചേരലായ ‘മാര്‍ത്തോമ്മാ ഫാമിലി മീറ്റ്’ ഏപ്രില്‍ 6-ാം തിയതി ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മിഡ്‌ലാന്‍സില്‍ നടക്കും. റ്റാംവര്‍ത്ത് കോട്ടണ്‍ ഗ്രീന്‍ ചര്‍ച്ചിലാണ് സമ്മേളനം നടക്കുന്നത്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ മുഖ്യകാര്‍മികത്വത്തിലും മറ്റു വൈദികരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെടുന്ന വി. കുര്‍ബാനയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. റവ. സാം കോശി മുഖ്യ സന്ദേശം നല്‍കും.

തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ സോണില്‍ നിന്നും സ്ഥലം മാറിപോകുന്ന വൈദികരായ വെരി. റവ. വി.ടി ജോണ്‍, റവ. ഡോ. ജേക്കബ് എബ്രഹാം, റവ. ഷിബു കുര്യന്‍, റവ.സ്റ്റാന്‍ലി തോമസ്, റവ. ജേക്കബ് മാത്യു, റവ എബ്രഗാം തര്യന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും. ഒപ്പം #free_periods_Campaign ലൂടെ രാജ്യശ്രദ്ധയാകര്‍ഷിക്കുകയും അധികാരികളുടെ കണ്ണുതുറപ്പിച്ച്, കാതലായ നടപടികള്‍ കൈക്കൊള്ളുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മിസ് അമിക ജോര്‍ജിനെ പ്രത്യേകം അഭിനന്ദിക്കുന്നതുമാണ്.

തുടര്‍ന്ന് നോര്‍ത്ത് ആന്‍ഡ് സൗത്ത് സെന്ററുകളിലുള്ള പോഷക സംഘടനകളുടെ വിവിധയിനം സാംസ്‌കാരിക പരിപാടികള്‍ മീറ്റിംഗിന്റെ പ്രത്യേകതയാണ്. സണ്‍ഡേ സ്‌കൂള്‍, യുവജനസഖ്യം, സേവികസംഘം, ഇടവക മിഷന്‍ ഗായക സംഘം എന്നീ സംഘടനകളുടെ സോണല്‍ പ്രോഗ്രാമുകളും ഉണ്ടിയിരിക്കുന്നതാണ്.

സമ്മേളമനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായതായി ചെയര്‍മാന്‍ റവ. അജി ജോണ്‍, സെക്രട്ടറി പി.എം മാത്യു, കണ്‍വീനര്‍മാരായ തോമസ് എബ്രഹാം, ബിജോ കുരുവിള കുര്യന്‍ എന്നിവര്‍ അറിയിച്ചു.