മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധ എന്‍ജിനിയര്‍ വരുന്നു. ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള എന്‍ജിനിയര്‍ എസ്.ബി.സര്‍വത്തേ ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി കൊച്ചിയില്‍ എത്തുന്നത്. സര്‍വത്തേയുമായി ആലോചിച്ച ശേഷം വെള്ളിയാഴ്ച പൊളിക്കുന്ന കമ്പനിയെ സര്‍ക്കാര്‍ പ്രഖ്യാപിക്കും.

എസ്.ബി.സര്‍വത്തെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഖനന എന്‍ജിനിയര്‍. 70 വയസ് പ്രായം. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലും, ഖനനത്തിലും വിദഗ്ധന്‍. അകത്ത് സ്ഫോടനം നടത്തി ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമ. വ്യാഴാഴ്ച കേരളത്തില്‍ എത്തുന്ന സര്‍വത്തയെയാണ് സർക്കാർ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോൾ മേല്‍നോട്ടം വഹിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഉപദേശങ്ങളും സ്വീകരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സര്‍വത്തേയുമായി കൂടിയാലോചിച്ച് വെള്ളിയാഴ്ച പൊളിക്കുന്ന കമ്പനിയെ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് കമ്പനികളെ പരിഗണിക്കുന്നുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ പൊളിച്ചു തീർക്കാൻ സാധിക്കുന്ന രണ്ട് കമ്പനിയെ തിരഞ്ഞെടുക്കാൻ ആണ് സാധത. നാല് ഫ്ലാറ്റുകളാണെങ്കിലും അഞ്ച് കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്.