കൊച്ചി മരടിൽ ഫ്ലാറ്റ് പൊളിക്കാൻ സമീപിച്ച പതിമൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായെന്ന് നഗരസഭ. ഇതിൽ നിന്ന് ഒരു കമ്പനിയെ വിദഗ്ധസംഘം തീരുമാനിക്കും. താല്‍പര്യപത്രത്തിന് അനുവദിച്ച സമയം അവസാനിച്ചു .കേരളത്തിന് പുറത്തുനിന്നാണ് എല്ലാ കമ്പനികളും.

ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകുകയാണ് നഗരസഭ. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചു. ഉടമകൾ പ്രതിഷേധമുയര്‍ത്തി രംഗത്തുവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.

നിലവില്‍ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാള്‍പോലും ഒഴി‍ഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നല്‍കിയത്. അത് ഒഴിയില്ലെന്നായിരുന്നു.