മരടില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് തള്ളിയില്‍. വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു.
തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരായ പുന:പ്പരിശോധന ഹര്‍ജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. പുന:പരിശോധന ഹര്‍ജി സൂക്ഷ്മമായി തന്നെ പരിഗണിച്ചുവെന്നും വിധിയില്‍ ഇടപെടേണ്ട എന്തെങ്കിലും സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി തള്ളുന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതോടെ അഞ്ച് ഫ്ലാറ്റുകളും പൊളിച്ച് നീക്കേണ്ടി വരും.
ഇത് തടയാന്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകയെന്ന മര്‍ഗമേ നിര്‍മ്മാതാക്കള്‍ക്ക് മുന്നിലുള്ളു. അതും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുന്‍പാകെയാണ് എത്തുക. വിധിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഒരുമാസത്തെ സമയമാണ് കോടതി അനുവദിച്ച സമയം നേരത്തെ അവസാനിച്ചിരുന്നു.
Leave a Reply