മലയാളികളുടെ കണ്ണുകള്‍ ഉറ്റുനോക്കിയത് മരടിലെ ഫ്‌ളാറ്റുകളിലേക്കാണ്. ഇതില്‍ കേരളം മാത്രമല്ല ഇന്ത്യയില്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് മരട് ഫ്‌ലാറ്റാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അരലക്ഷത്തിലേറെപ്പേരാണ് ഇന്നലെ മരട് വിഷയം സെര്‍ച്ച് ചെയ്തത്. ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി ‘മരട് ഫ്‌ളാറ്റ്’ ഗൂഗിളില്‍ നിറഞ്ഞുനിന്നു. ഇതോടെ വൈകീട്ട് ഏഴുമണിക്ക് ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ മരട് ഫ്‌ലാറ്റ് അഞ്ചാമതെത്തി.

WhatsApp Image 2024-12-09 at 10.15.48 PM

ഗൂഗിളില്‍ തിരയുന്ന വിഷയങ്ങളുടെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിള്‍ ട്രെന്‍ഡിങ് ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്‌ലാറ്റ് രണ്ടാം സ്ഥാനത്തും സ്‌പോര്‍ട്സ് ഒന്നാമതുമായിരുന്നു.