ജെഗി ജോസഫ്

ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകയില്‍ നടത്തപ്പെടുന്ന ഫയര്‍ കോണ്‍ഫറന്‍സ് ധ്യാനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ നടക്കും. ഫാ. ടോമി ഏടാട്ട്, ബ്ര. സാബു ആറുതൊട്ടി, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. ഡോമിനിക് പി.ഡി, മരിയന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബ്ര. തോമസ് സാജ് എന്നിവര്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. ബ്ര. ജോമോന്‍ ജോസഫ് സംഗീത ശുശ്രൂഷ നയിക്കും. സഭയോട് ചേര്‍ന്ന് നടത്തുന്ന ധ്യാനപരമ്പരയായ ഫയര്‍ കോണ്‍ഫറന്‍സ് എല്ലാ വിശ്വാസികള്‍ക്കും ഒരു ഫാമിലി ഇല്യൂമിനേറ്റിംഗ് & റിജോയ്‌സിംഗ് എക്‌സ്പീരിയന്‍സ് (FIRE) ആയിരിക്കും.

ഏപ്രില്‍ 6 മുതല്‍ 8 വരെ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍, ശ്രീ സോജന്‍ 07846911218, ശ്രീ മാത്യു 07590516672 എന്നിവരുമായി ബന്ധപ്പെടുക. ഏപ്രില്‍ 10,11 തീയതികളില്‍ ഈസ്റ്റ്‌ബോണ്‍ സെന്റ് ജോവാക്കിം ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ജോയി ആലപ്പാട്ട്, ശ്രീ സാബു കുരുവിള 07975624890, ശ്രീ പ്രിന്‍സ് ജോര്‍ജ് 07584327765 എന്നിവരുമായി ബന്ധപ്പെടുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏപ്രില്‍ 12, 13 ദിനങ്ങളില്‍ നോര്‍ത്തലര്‍ട്ടന്‍ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ശ്രീ ജോജി 07972878171, ശ്രീ മാത്യു 07912344516 എന്നിവരുമായി ബന്ധപ്പെടുക.

ഏപ്രില്‍ 20 മുതല്‍ 22 വരെ ഡെന്‍ഹാം വില്ലേജ് ഹാളില്‍ ധ്യാനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക ചാപ്ലിന്‍ ഫാ. സെബാ സ്റ്റിന്‍ ചാമക്കാല, ശ്രീ ജോമോന്‍ കൈതമറ്റം 07804691069, ശ്രീ ഷാജി വാട്ഫോര്‍ഡ് 0773702264 എന്നിവരുമായി ബന്ധപ്പെടുക.