ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിറ്റ്രീറ്റും, വിമലഹൃദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും നവംബർ രണ്ടാം തീയതി ശനിയാഴ്ച ലണ്ടനിൽ നടത്തപ്പെടുന്നു.
മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ഫാ.ടോമി എടാട്ടും, ഫാ. ബിനോയി നിലയാറ്റിങ്കലും, ഡീക്കൻ ജോയിസും മരിയൻ മിനിസ്റ്റ്രി ടീമും സംയുക്തമായി മരിയൻ ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നതാണ്. നവംബർ 2 നു ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ മരിയൻ ശുശ്രുഷകൾ സമാപിക്കുന്നതാണ്.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങളും കൃപകളും പ്രാപ്യമാകുന്ന ഈ മരിയൻ ശുശ്രുഷകളിൽ പങ്കു ചേരുവാനും, മാതൃ സ്നേഹം ആവോളം നുകരുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേൽ ( 07460 499931) ജിജി രാജൻ (07865 080689) എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

പള്ളിയുടെ വിലാസം.
St.Teresa of The Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3QA