ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ മരിയൻ മിനിസ്റ്റ്രി നേത്രുത്വം നൽകുന്ന “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റും, വിമലഹൃദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും” ഒക്ടോബർ അഞ്ചാം തീയതി ലണ്ടനിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു.

മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട ടോമി ഇടാട്ട്‌ അച്ചനും സീറോ മലബാർ ചാപ്ലിൻമാരായ ജോസ്‌ അന്തിയാംകുളം അച്ചനും, ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയൻ മിനിസ്റ്റ്രി ടീമും ആല്മീയ ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകും.

ഒക്ടോ 5 ന് ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ സമാപിക്കുന്ന തരത്തിലാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരിയൻ ആദ്യ ശനിയാഴ്ച ശുശ്രുഷകളെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക്‌ ബ്രദർ ചെറിയാൻ സാമുവേൽ ( 07460 499931) ജിജി രാജൻ (07865 080689) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

പള്ളിയുടെ വിലാസം.

St.Teresa of The Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3QA