വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. ഒാൺലെെൻ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാൽവെയറുകൾ നിര്‍മിച്ചതിനാണ് അമേരിക്കൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ക്രോണോസ് എന്ന് പേര് നൽകിയിരിക്കുന്ന മാൽവെയറിലൂടെയാണ് പണമിടപാടുകളുടെ വിവരങ്ങൾ ചോര്‍ത്തിയത്. അതിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്. 2014 ജൂലെെ മുതൽ 2015 ജൂലെെ വരെയുള്ള കാലയളവിലാണ് ക്രോണോസ് നിര്‍മ്മിച്ചത്.
മൂന്നു ദിവസം കൊണ്ടാണ് മാര്‍ക്കസ് ഹച്ചിന്‍സൺ വാനാക്രൈ റാന്‍സംവേറിന്റെ ‘കില്‍ സ്വിച്ച്’ കണ്ടെത്തി അതിന്റെ വ്യാപനം തടഞ്ഞത്. അതോടെ ഇയാൾ ലോക പ്രശസ്തനാവുകയായിരുന്നു. വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ സഹായിച്ചതിനെ തുടര്‍ന്നാണ് ഇയാൾ അമേരിക്കയിലെത്തിയത്. ലണ്ടൻ പൗരനായ മാര്‍ക്കസ് ഹച്ചിന്‍സണെ ആഗസ്റ്റ് രണ്ടിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ലാസില്‍ കയറാതെ കംപ്യൂട്ടറിന്റ മുന്നില്‍ മുഴുവന്‍സമയവും ചെലവഴിച്ച ഹച്ചിന്‍സണ്‍ ഔദ്യോഗികമായി കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല. സ്വന്തമായി തുടങ്ങിയ ടെക്‌നിക്കല്‍ ബ്ലോഗ് ‘മാല്‍വേര്‍ ടെക്’ ഹിറ്റായതോടെ ക്രിപ്‌റ്റോസ് ലോജിക് കമ്പനി ജോലിയിൽ പ്രവേശിക്കുകയായിരുന്നു ഇയാൾ.
Leave a Reply