വിവാഹ ശേഷം സിനിമ ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നായികമാരെയാണ് നാം കണ്ടു വരുന്നതില്‍ കൂടുതല്‍. എന്നാല്‍ നടി ഭാവന അല്‍പം വ്യത്യസ്തമാണ്. വിവാഹ തിരക്കുകള്‍ക്ക് ശേഷം വീണ്ടും ഭാവന സിനിമയില്‍ സജീവമാകുകയാണ്. നരംസിഹ സംവിധാനം ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് വിവാഹത്തിനു ശേഷം ഭാവന ആദ്യമായി അഭിനയിക്കുന്നത്.

 

ചിത്രത്തില്‍ പ്രജ്‌വാള്‍ ദേവ്‌രാജ് ആണ് നായകന്‍. വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 27 ന് തുടങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി ഒമ്പതോടെ ഭാവന ലൊക്കേഷനില്‍ എത്തുമെന്നാണ് സൂചന.കൂടാതെ ഭാവന നായികയായ മറ്റൊരു കന്നഡ ചിത്രം തഗരു ഈ മാസം പ്രദര്‍ശനത്തിനെത്തും. പുനിത് രാജ്കുമാറാണ് ചിത്രത്തിലെ നായകന്‍. 2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ ആദം ജോണാണ് മലയാളത്തില്‍ പുറത്തിറങ്ങിയ ഭാവനയുടെ ചിത്രം. ഇതിനു ശേഷം ഭാവന മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ കമിറ്റ് ചെയ്തിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for Prajwal Devaraj

അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ജനുവരി 22ാം തീയതി ഭാവനയും കന്നഡ സിനിമ നിര്‍മ്മാതാവുമായ നവീനും വിവാഹിതരായത്. ഭാവനയുടെ വിവാഹം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു മലയാള സിനിമാ ലോകം. കല്യാണത്തിനു ശേഷം അഭിനയിക്കുമെന്നും നല്ല മലയാള ചിത്രങ്ങള്‍ തന്നെ തേടി വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും താരം പറഞ്ഞിരുന്നു.