സമയമൊപ്പിച്ച് വിവാഹം നടത്തുകയെന്നത് ഒരു കല തന്നെയാണ്. പല വിവാഹവും സമയപ്രശ്‌നത്തിന്റെ പേരില്‍ പാളിപ്പോയിട്ടുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തെ അമ്പരപ്പിക്കും വിധം മറികടന്നിരിക്കുകയാണ് ‘മോഡേണ്‍ കാലത്തെ ദമ്പതിമാര്‍’. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്റെയും വിവാഹം. താലികെട്ട് ഗുരുവായൂരില്‍ വേണമെന്ന് വധുവിന്റെ വീട്ടുകാരും സദ്യ മൈസൂരില്‍ വേണമെന്ന് വരന്റെ വീട്ടുകാരും ആഗ്രഹം പ്രകടപ്പിച്ചു.

സാധാരണ ഗതിയില്‍ ഇതിനു പരിഹാരം വിവാഹം തന്നെ വേണ്ടെന്നു വെയ്ക്കുന്നതായിരിക്കും. എന്നാല്‍, അവസാനം അവര്‍ കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ, എന്നാല്‍ ഇരു കൂട്ടരെയും തൃപ്തിപ്പെടുത്തുന്ന ഒരു പോംവഴി തന്നെ. ഹെലികോപ്റ്ററാണ് ഈ രണ്ട് ആഗ്രഹങ്ങളും വളരെ ഭംഗിയായി പരിഹരിച്ചു കൊടുത്തത്. ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയതിന് ശേഷം പല ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിനെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താലികെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിര്‍ത്തിയിട്ട ഹൈലികോപ്റ്ററില്‍ മൈസൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ വധൂവരന്മാരും ബന്ധുക്കളും മൈസൂരിലെത്തി വിഭവ സമൃദ്ധമായ കല്യാണ സദ്യ ഉണ്ണുകയും ചെയ്തു. ഇരു വീട്ടുകാരുടെയും സ്വപ്‌നം സഫലമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു നവദമ്പതികളായ പ്രമിതയും ഗോവിന്ദും. മൈസൂരിലെ പ്രമുഖ കമ്പനി ഉടമയായ കണ്ണൂര്‍ സ്വദേശിയുടെ മകളാണ് പ്രമിത. മൈസൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് ഗോവിന്ദ്.